സുപ്രിം കോടതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി വീണ്ടും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ന്യൂഡല്‍ഹി: സുപ്രിം കോടതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി വീണ്ടും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സുപ്രിം കോടതിയുടെ സ്വാതന്ത്ര്യത്തില്‍ കോടതി സന്ധി ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യവും ജനങ്ങളുടെ മൗലികാവകാശവും സംരക്ഷിക്കുന്നതില്‍ കോടതി പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതിയുടെ ഈ പരാജയങ്ങള്‍ രാജ്യത്ത് തുറന്നു പറയാനും പ്രതികരിക്കാനും ജനങ്ങള്‍ക്ക് ധൈര്യം നല്‍കി. മറ്റൊരു ഫ്രീഡം ഓഫ് സ്പീച്ച്‌ രാജ്യത്ത് ഉണര്‍ന്നു- അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 14ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്ത് ജനാധിപത്യം മാത്രമല്ല, സംസ്‌ക്കാരവും രാജ്യമൊന്നാകെയും ആപത്തില്‍ അകപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനം ഓര്‍ത്ത് ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടാണ് അത്തരമൊരു കാര്യം സംഭവിച്ചത്. India Against Corruption Movement നെ താങ്ങിനിര്‍ത്തിയിരുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമായിരുന്നു. പക്ഷേ പിന്നീടാണ് അത് തിരിച്ചറിഞ്ഞത്. ഇത് കോണ്‍ഗ്രസിനെ നശിപ്പിക്കുകയും രാജ്യത്തിനും നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ മുഴുവന്‍ സംസ്‌കാരത്തിനും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ള ബി.ജെ.പിയെയും മോദിയെയും അധികാരത്തിലെത്താന്‍ പരോക്ഷമായി സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply