കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ നിന്നും ജീവന്റെ സ്പന്ദനം

ബെ​​​യ്റൂ​​​ട്ട്: ഒരു മാസം മുമ്പാണ് ലെ​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ല്‍ ഉ​ഗ്ര​സ്ഫോ​ട​നം ന​ട​ന്നത് എന്നാൽ ഒരു മാസത്തിനു ശേഷം ബെയ്‌റൂട്ടിൽ നിന്നും ഒരു ആശ്വാസ വാർത്ത പുറത്ത് വന്നിരിക്കുകയാണ് .അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ ഹൃ​ദ​യ​മി​ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.

ചി​ലി​യി​ല്‍​നി​ന്നെ​ത്തി​യ വി​ദ​ഗ്ധ തെ​ര​ച്ചി​ല്‍ സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ള്ള അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​മാ​ണു വ്യാ​ഴാ​ഴ്ച രാ​ത്രി ദു​ര്‍​ബ​ല​മാ​യ മി​ടി​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തീ​ക്ഷ വ​ര്‍​ധി​ച്ച ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ള​രെ സാ​വ​ധാ​നം അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു​വ​രി​ക​യാ​ണ്.

ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് മു​ന്‍​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റ് ക​ഴി​ഞ്ഞ​മാ​സം നാ​ലി​നു പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ ദു​ര​ന്ത​ത്തി​ല്‍ 191 പേ​രാ​ണു മ​രി​ച്ച​ത്.

ഏ​ഴു പേ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​വ​രി​ലൊ​രാ​ള്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. അതേസമയം, ഇ​ത്ര​നാ​ള്‍​ക്കു​ശേ​ഷം മ​നു​ഷ്യ​ന്‍ ജീ​വ​നോ​ടെ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്.

ഈ ​മാ​സം ആ​ദ്യ​മാ​ണു ചി​ലി​യ​ന്‍ സം​ഘം എ​ത്തി​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ള്ള ​നാ​യ ആ​ണ് ജീ​വ​സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ സൂ​ച​ന ന​ല്കി​യ​ത്. 15 മീ​റ്റ​ര്‍ ആ​ഴ​ത്തി​ലു​ള്ള ശ്വാ​സോ​ച്ഛാ​സ​വും ഹൃ​ദ​യ​മി​ടി​പ്പും പി​ടി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​വും ഇ​ങ്ങ​നെ​യൊ​രു സൂ​ച​ന ന​ല്കി.

Leave a Reply