ലക്നൗ: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനം. സെപ്റ്റംബര്‍ 21 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറക്കുന്നതെന്ന് യുപി എഎസ്ഐ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ബസന്ത് കുമാര്‍ അറിയിച്ചു.
ദിവസവും അയ്യായിരം സന്ദര്‍ശകര്‍ക്കാണ് രണ്ടു സ്മാരകങ്ങളിലും അനുമതി നല്‍കുക.
കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് ഇലക്ട്രോണിക് ടിക്കറ്റുകളാണ് നല്‍കുക.