ആന്‍റിജന്‍ ടെസ്റ്റുകളില്‍ നെഗറ്റീവ്​ ആയവരിൽ വീണ്ടും പരിശോധന നടത്തണമെന്ന്​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ നിര്‍ണയ പരിശോധനയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണമെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ നിര്‍ദേശം. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. എല്ലാവരും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.

​ഇന്ത്യ​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അടുക്കുകയാണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 95,735 കേ​സു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് കേ​സു​ക​ള്‍ 44.65 ല​ക്ഷ​മാ​യി.

ഒ​റ്റ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും രാ​ജ്യം റി​ക്കാ​ര്‍​ഡി​ല്‍ എ​ത്തി. 1172 ആ​ളു​ക​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തു മ​രി​ച്ച​ത്. 72,939 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 34.7 ല​ക്ഷം പേ​ര്‍ ആ​കെ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 9.19 ല​ക്ഷം ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് ഇ​ന്ത്യ​യി​ല​യു​ള്ള​ത്.

ചൊ​വ്വാ​ഴ്ച 90,802 കേ​സു​ക​ളാ​ണു രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​ത്. 1133 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍​നി​ന്നാ​ണു ബു​ധ​നാ​ഴ്ച വീ​ണ്ടും കു​തി​പ്പു​ണ്ടാ​യ​ത്.

Leave a Reply