ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. മോസ്കോയിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തിയത്.

റിക് (റഷ്യ-ഇന്ത്യ-ചൈന) സഖ്യത്തിന്റെ യോഗത്തിനായാണ് ഇരുവരും റഷ്യയിലെത്തിയത്. യോഗത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവാണ് ആതിഥേയത്വം വഹിച്ചത്. അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായ മെയ് മാസത്തിനു ശേഷം ചേരുന്ന ആര്‍‌ഐസിയുടെ വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത്തെ യോഗമാണിത്.

“സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന നയതന്ത്ര, സൈനിക മാര്‍ഗങ്ങള്‍ വഴി ബന്ധപ്പെടുന്നുണ്ട്, പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത് ഈയോരു ധാരണയിലാണ്

വിദേശകാര്യമന്ത്രി ഉടന്‍ ചൈനീസ് വിദേശകാര്യമന്ത്രിയെ സന്ദര്‍ശിക്കും. സമാധാനപരമായ ചര്‍ച്ചകളിലൂടെ അതിര്‍ത്തി സ്ഥിതി പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ യോഗത്തിന് മുമ്ബ് പറഞ്ഞു.

ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷം ജൂണ്‍ 23 നാണ് ജയ്‌ശങ്കറും വാങും അവസാനമായി വീഡിയോ കോണ്‍ഫറന്‍സ് കൂടിക്കാഴ്ച നടത്തിയത്. മേഖലയില്‍ ഏറ്റുമുട്ടലിലുണ്ടായി 20 ഇന്ത്യന്‍ കരസേനാംഗങ്ങളും വ്യക്തമല്ലാത്ത ചൈനീസ് സൈനികരും കൊല്ലപ്പെട്ട സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ജൂണ്‍ 17 ന് അവര്‍ ഫോണിലും സംസാരിച്ചിരുന്നു.

റിക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന യോഗത്തില്‍ ത്രികക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര, പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും പരസ്പര ധാരണ, സൗഹൃദം, വിശ്വാസം എന്നിവയിലൂന്നിയ മനോഭാവം വികസിപ്പിക്കേണ്ടതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ ജയശങ്കറും വാങ്ങും പങ്കുവച്ചു.

Leave a Reply