കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണം എന്നും തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുകളോട് ആവശ്യപ്പെട്ടാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍കക്ഷി യോഗത്തില്‍ ധാരണ.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് മൂന്ന് മാസത്തെ കാലയളവ് മാത്രമാണ് ലഭിക്കുക. അതുകൊണ്ട് ചുരുങ്ങിയ കാലത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടത്തുന്നത് അഭികാമ്യമല്ല എന്നാണ് സര്‍വകക്ഷി യോഗത്തില്‍ എല്ലാ കക്ഷികളും എത്തിയ ധാരണ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ കഴിയില്ല.
അഞ്ച് വര്‍ഷത്തെ കാലാവധി കഴിഞ്ഞതിനാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാ പരമായ ഉത്തരവാദിത്തമാണ്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അല്‍കാലത്തേക്ക് നീട്ടിവെക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. എന്നാല്‍, ഇത് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. എത്രകാലത്തേക്ക് നീട്ടിവെക്കണം എന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
സംസ്ഥാനത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യത്തിന് പുറമെ തദ്ദേശ തിരഞ്ഞെടുപ്പുകളും നീട്ടണമെന്നാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായ സമന്വയമുണ്ടായാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നുളള കാര്യം സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാമെന്നായിരുന്നു ധാരണ.