ബീജിംഗ്: ലോകമെങ്ങും നാശം വിതച്ചിരിക്കുന്ന മഹാമാരിക്കെതിരെ മൂക്കില്‍ സ്പ്രേ ചെയ്യാവുന്ന ആദ്യ പരീക്ഷണത്തിന് അംഗീകാരം നല്‍കി . സെപ്തംബര്‍ 10ന് ഔദ്യോഗിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നവംബറോടെ നൂറുപേരില്‍ ആദ്യഘട്ട ക്ലിനിക്കല്‍പരീക്ഷണം തുടങ്ങും. ഇതിനായി ആളുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഹോംഗ് കോംഗ് സര്‍വകലാശാല, സിയാമെന്‍ സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്സിന് ആദ്യമായാണ് ചൈനയിലെ നാഷണല്‍ മെഡിക്കല്‍ പ്രോഡക്റ്റ്സ് അഡ്മിനിസ്ട്രേഷന്‍ പരീക്ഷണാനുമതി നല്‍കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.
ഈ വാക്സിന്‍ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസുകളുടെ സ്വാഭാവിക അണുബാധയുടെ പാതയെ ഉത്തേജിപ്പിച്ച് പ്രതിരോധശേഷി ശക്തമാക്കുന്നുവെന്ന് ഹോങ്കോംഗ് സര്‍വകലാശാലയിലെ മൈക്രോബയോളജിസ്റ്റ് യുവാന്‍ ക്വോക്-യിംഗ് പറഞ്ഞു. നാസല്‍ സ്പ്രേ വാക്സിനേഷന്‍ വാക്സിന്‍ സ്വീകര്‍ത്താക്കള്‍ക്ക് ഇരട്ട സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുത്തിവയ്പ്പുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍, നാസല്‍ സ്പ്രേ വാക്സിനേഷന്‍ നല്‍കുന്നതിനും വന്‍തോതില്‍ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനും എളുപ്പമാണെന്നും ബീജിംഗിലെ ഇമ്മ്യൂണോളജിസ്റ്റ് പറഞ്ഞു.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി മൂന്ന് കോവിഡ് -19 വാക്സിനുകള്‍ക്ക് ചൈന അംഗീകാരം നല്‍കിയിട്ടുണ്ട്. ചില തിരഞ്ഞെടുത്ത ആഭ്യന്തര കമ്ബനികള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിനും ചൈന അംഗീകാരം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ബാധിച്ച് ലോകത്ത് 904,485 പേര്‍ മരിച്ചു, 27,902,002 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.