ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതര്‍ 48 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിനം 90000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് 1136 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 48,46,428 ആയി ഉയര്‍ന്നു. ഇതില്‍ 9,86,598 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
37,80,108 പേര്‍ക്ക് അസുഖം ഭേദമായി. ആകെ മരണം 79,722 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.