ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.03 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.03 കോടി കടന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 950,139 പേരാണ് മരണമടഞ്ഞത്. 22,020,922 പേര്‍ രോഗമുക്തി നേടി.അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

അമേരിക്കയില്‍ ഇതുവരെ 6,874,139 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 202,195 ആയി ഉയര്‍ന്നു. 4,152,090 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 97,894 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5118254 ആയി. 83198 പേര്‍ മരിച്ചു. 40,25,080 പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്.

രാജ്യത്ത് ഇതുവരെ 4,457,443 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 135,031 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,753,082 ആയി. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുകയാണ്.

കഴിഞ്ഞദിവസം യു.എ.ഇയില്‍ 786 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നു. 402 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. 82,568 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply