കോവിഡ് നിരവധി ജീവനക്കാർക്ക് ; കാഞ്ഞിരപ്പള്ളി MY G അടച്ചു

കാഞ്ഞിരപ്പള്ളി: പട്ടണത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ 9 ജീവനക്കാർക്ക് കോവിസ് സ്ഥിതീകരിച്ചു.അക്കര പ്പള്ളിക്ക് സമീപം ഈയിടെ പ്രവർത്തനമാരംഭിച്ച പ്രമുഖ മൊബൈൽ ഇലക്ട്രോണിക് വ്യാപാര സ്ഥാപനമായ My – G ജീവനക്കാർക്കാണ് കോവിഡ് രോഗം സ്ഥിതീകരിച്ചത്. ഇവരിൽ പലർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.ഏറ്റുമാനൂർ സ്വദേശിയായ ജീവനക്കാരന് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റു ജീവനക്കാർക്കും കോവിസ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. തുടർന്ന് സ്ഥാപനം താൽക്കാലികമായി അടച്ചു . ഈ മാസം 10 മുതൽ ഈ സ്ഥാപനത്തിൽ എത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ആർ രാജേഷ് അറിയിച്ചു.

Leave a Reply