വി​വാ​ദ കാ​ർ​ഷി​ക ബി​ൽ ഇ​ന്നു രാ​ജ്യ​സ​ഭ പ​രി​ഗ​ണി​ക്കും.


     വൻ പ്രതിഷേധത്തിന് ഇടയാക്കിയ കാർഷിക ബിൽ ഇന്നു രാജ്യസഭ പരിഗണിക്കും. പ്രതിഷേധം തുടരുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക് കൃഷിയില്‍ പുതിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  വിശദീകരണം.

കേ​ന്ദ്രഭ​ര​ണ​സ​ഖ്യ​മാ​യ എ​ൻ​ഡി​എ​യി​ൽ പോ​ലും ഭി​ന്ന​ത​യും കേ​ന്ദ്ര​മ​ന്ത്രി​യു​ടെ രാ​ജി​യി​ലും എ​ത്തി​ച്ച വി​വാ​ദ കാ​ർ​ഷി​ക ബി​ൽ ഇ​ന്നു രാ​ജ്യ​സ​ഭ പ​രി​ഗ​ണി​ക്കും. ബി​ൽ പാ​സാ​ക്കാ​ൻ കോ​ണ്‍ഗ്ര​സ് ഇ​ത​ര പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ കൂ​ട്ടു​പി​ടി​ക്കാ​നാ​ണ് സ​ർ​ക്കാ​രും ബി​ജെ​പി​യും നീ​ക്കം ന​ട​ത്തു​ന്ന​ത്.

രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സ​ർ​ക്കാ​ർ ബി​ല്ലി​ൽ വോ​ട്ടെ​ടു​പ്പു ന​ട​ത്തി​യാ​ൽ അ​തു പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നു കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ പ​റ​യു​ന്നു.

കാ​ർ​ഷി​കോ​ത്പാ​ദ​ന വ്യാ​പാ​ര വാ​ണി​ജ്യ (പ്ര​മോ​ഷ​ൻ, ഫ​സി​ലി​റ്റേ​ഷ​ൻ) ബി​ൽ, ക​ർ​ഷ​ക (ശാക്തീ​ക​ര​ണ, സം​ര​ക്ഷ​ണ) ക​രാ​ർ ബി​ൽ, അ​വ​ശ്യസാ​ധ​ന ഭേ​ദ​ഗ​തി ബി​ൽ എ​ന്നി​വ വ്യാ​ഴാ​ഴ്ച ലോ​ക്സ​ഭ പാ​സാ​ക്കി​യി​രു​ന്നു.
ഇതിനെതിരെ വൻ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത കർഷകൻ വിഷം കഴിച്ച് മരിച്ചു.

Leave a Reply