ആര്‍എസ്പി നേതാവും ലോക്‌സഭ എംപിയുമായ എന്‍ കെ പ്രേമചന്ദ്രന് കോവിഡ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ ഡല്‍ഹിയിലാണ്. കഴിഞ്ഞ ദിവസം സഭയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം വരെ 30 ജനപ്രതിനിധികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുളളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് ചേരുന്നതിന് മുന്‍പാണ് ജനപ്രതിനിധികളില്‍ കോവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ് കണ്ടെത്തിയത്