തിരുവനന്തപുരം: ഇപ്പോള്‍ കേരളത്തിലെ വിപണിയില്‍ വില്‍പ്പനയ്ക്കുള്ളതു ‘വികാരമില്ലാത്ത’ സവാള. സവാള അരിഞ്ഞാലും ആരും തന്നെ കരയില്ല. എന്നാല്‍, ഇതിന്റെ കാരണങ്ങളെക്കുറിച്ചു പഠനം നടത്തിയിട്ടില്ലെന്നു വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി വിഷാംശ പരിശോധന ലബോറട്ടറിയിലെ വിദഗ്ധര്‍ പറയുന്നു.
ഓണക്കാലത്ത് 5 കിലോ സവാള 100 രൂപയ്ക്ക് വഴിയോരങ്ങളില്‍ വിറ്റിരുന്നു. ഇവയില്‍ പലതിനും നിറവ്യത്യാസം കണ്ടിരുന്നു. ഗുണനിലവാരം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
ഉള്ളി മുറിക്കുമ്ബോള്‍ ഉള്ളിലെ പാളികളില്‍ നിന്നും അലിനാസസ് എന്ന എന്‍സൈം പുറത്തു വരും. ഇവ അമിനോ ആസിഡ് സള്‍ഫോക്‌സൈഡുമായി പ്രവര്‍ത്തിക്കുമ്ബോള്‍ ഉണ്ടാകുന്ന രാസപദാര്‍ഥമാണ് അന്തരീക്ഷ വായുവില്‍ ലയിച്ചു കണ്ണിനു നീറ്റല്‍ ഉണ്ടാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് സവാള വില ഉയരുകയാണ്. ചാല മാര്‍ക്കറ്റില്‍ ഇന്നലെ സവാള കിലോയ്ക്ക് 32 രൂപയായിരുന്നു മൊത്ത വില. ഓണക്കാലത്ത് കിലോയ്ക്ക് 20-22 രൂപയായിരുന്നു. കേരളത്തിലേക്ക് മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് സവാള എത്തുന്നത്.