സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും

സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. അതേസമയം, ക്ഷേമ നിധി- പെന്‍ഷന്‍ വിതരണം ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു.

1400 രൂപ വീതമാണ് ഇക്കുറി അര്‍ഹരായവരിലേക്ക് എത്തുക. ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പഴയ നിരക്ക് തന്നെ ലഭിക്കും. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഇനത്തില്‍ 606.63 കോടി രൂപയും ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ 85.35 കോടി രൂപയും മാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് മുന്‍ കരുതലുകള്‍ സ്വീകരിച്ചായിരിക്കും വിതരണം.

Leave a Reply