തിരുവനന്തപുരം: ( 25.09.2020) ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നൂള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല.
അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 30. സ്‌കൂള്‍ അധികൃതര്‍ ഒക്ടോബര്‍ 15 നകം www.egrantz.kerala.gov.in പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി നടത്തണം.