ചെന്നൈ: അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. രാവിലെ പതിനൊന്നിന് ചെന്നൈയ്‌ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
എസ്.പി.ബിയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആരാധകര്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്ന് ചെന്നൈ നുങ്കം പാക്കത്തെ വീട്ടിലെ പൊതുദര്‍ശനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചിരുന്നു, തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ഭൗതിക ശരീരം റെഡ് ഹില്‍സിലേക്കു മാറ്റി.
ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.പി ബിയുടെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമാവുകയായിരുന്നു. എന്നാല്‍ സെപ്‌തംബര്‍ ഏഴിന് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി
.തുടര്‍ന്ന് ഭാര്യയുമൊത്ത് വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചു. എന്നാല്‍ അപ്പോഴും വെന്റിലേറ്ററില്‍ തന്നെയായിരുന്ന എസ്.പി.ബിയുടെ നില പിന്നീട് വഷളാകുകയായിരുന്നു. എസ്പിബി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ 18 മണിക്കൂര്‍ രാജ്യം പ്രാര്‍ത്ഥനകളോടെയായിരുന്ന നിമിഷങ്ങളെ വിഫലമാക്കിയാണ് ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ എസ്പിബി യാത്രയായത്. സംസ്‌കാര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാവുകയുള്ളു.