“അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും “ഗാന്ധിജിയുടെ വാക്കുകൾ ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി

കേന്ദ്ര-യു.പി സര്‍ക്കാറുകളുടെ അമിതാധികാര പ്രയോഗത്തിനെതിരെ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുലി​െന്‍റ ട്വീറ്റ്​. മേല്‍ജാതിക്കാരുടെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹഥറാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ ​പൊലീസി​െന്‍റ കയ്യേറ്റത്തിനിരയായ രാഹുല്‍ ‘ഭൂമിയിലെ ആരെയും ഞാന്‍ ഭയപ്പെടുകയില്ല’ എന്ന ഗാന്ധിജിയുടെ വാക്കുകളാണ്​ ട്വീറ്റ്​ ചെയ്​തത്​. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള രാഹുലി​െന്‍റ ട്വീറ്റ്​ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്​.

‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല.

ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും’ – മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകളാണ്​ രാഹുല്‍ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​. ഗാന്ധിജയന്തി എന്ന ഹാഷ്​ടാഗിലാണ്​ രാഹുല്‍ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​.

ഉത്തര്‍പ്രദേശിലെ ഹഥറാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും, സഹോദരിയും കോണ്‍ഗ്രസ്​ നേതാവുമായ പ്രിയങ്കയെയും യു.പി പൊലീസ്​ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്​തിരുന്നു. ഇരുവര്‍ക്കുമെതിരെ കേസെടുക്കാനും യു.പി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്​. നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റമാണ്​ ഇരുവര്‍ക്കുമെതിരെ ചുമത്തിയത്​. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വെല്ലുവിളി നിറഞ്ഞ രാഹുലി​െന്‍റ ട്വീറ്റ്.

ഉത്തര്‍ പ്രദേശിലെ ഹഥറാസില്‍ സെപ്​റ്റംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബുധനാഴ്​ച പുലര്‍ച്ചെ തന്നെ യു.പി പൊലീസ്​ ദഹിപ്പിക്കുകയായിരുന്നു. മതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ മൃതദേഹം കാണിച്ചുകൊടുക്കാതെ ബലം പ്രയോഗിച്ചാണ്​ പൊലീസ്​ ദഹിപ്പിച്ചത്

Leave a Reply