തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. ജില്ലകളിലെ സാഹചര്യം നോക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കുമെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങളിലെ ഇളവിലും കളക്ടര്‍മാര്‍ വ്യക്തത വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതു നിരോധിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഒക്ടോബര്‍ 31നു രാത്രി വരെ തുടരുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ലംഘിച്ചാല്‍ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാല്‍ വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തരചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.