ഈ മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങിയേക്കും

തിരുവനന്തപുരം: ഈ മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്ന് നിഗമനം. മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റില്‍ സംസ്ഥാനത്ത് നടത്തിയ ജനസംഖ്യാധിഷ്ഠിത രോഗവ്യാപന പഠനവിവരം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിഗമനം. ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും വ്യക്തമാക്കിയിരുന്നു.

എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ 1281 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. അതില്‍ 11 ശതമാനം പേരില്‍ (0.8 ശതമാനം) രോഗം വന്നുപോയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. നിലവില്‍ രോഗബാധ കണ്ടെത്തിയവരെക്കാള്‍ പത്തിരട്ടിപ്പേര്‍ക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ മേയില്‍ നടത്തിയ പഠനത്തെക്കാള്‍ ഓഗസ്റ്റില്‍ രോഗവ്യാപനത്തോത് 2.4 ശതമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇത് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. നിലവില്‍ 2.29 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 84,497 പേര്‍ കഴിഞ്ഞദിവസംവരെ ചികിത്സയിലുമുണ്ട്.

Leave a Reply