കൊവിഡ് വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് 19നെതിരെയുള്ള ഒരു വാക്സിന്‍ എത്തിയേക്കാമെന്ന് ഈ വര്‍ഷം അവസാനത്തോടെലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസം നീണ്ടുനിന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നമുക്ക് വാക്സിനുകള്‍ വേണം. ഈ വര്‍ഷം അവസാനത്തോടെ നമുക്ക് ഒരു വാക്സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ലോകത്ത് ഒന്‍പത് വാക്സിനുകളാണ് നിലവില്‍ പരീക്ഷണത്തിന്‍റെ നിര്‍ണായകഘട്ടത്തില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply