തിരുവനന്തപുരം | ഇന്ന് സംസ്ഥാനം മുഴുവന് മഴക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയുണ്ടാകും. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് മിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഇന്നലെ രാത്രി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയുണ്ടായിരുന്നു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മിന്നലോട് കൂടിയ മഴ പെയ്തത്. ചിലയിടങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. ശക്തമായ മഴയുടെ ഭാഗമായി തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
കഴിഞ്ഞ രാത്രിയിലെ മിന്നലില്‍ അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയായ ഗോകുല്‍ ബോറയാണ് പെരിന്തല്‍മണ്ണയില്‍ മരിച്ചത്. ഹോളിബ്രിക്സ് നിര്‍മ്മാണ കമ്ബനിയിലെ തൊഴിലാളിയായിരുന്നു ഗോകുല്‍.