പ്രസിഡന്റ് ലിമിറ്റഡ് എഡിഷന്‍ എസ്‌യുവി

വിന്‍ഫാസ്റ്റ് വിയറ്റ്നാമിലെ ആദ്യത്തെ ആഭ്യന്തര കാര്‍ നിര്‍മാതാക്കളാണ് . ഇപ്പോഴിതാ വിന്‍ഫാസ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ പ്രസിഡന്റ് ലിമിറ്റഡ് എഡിഷന്‍ എസ്‌യുവി ഔദ്യോഗികമായി പുറത്തിറക്കി. ഇറ്റാലിയന്‍ ഡിസൈന്‍ ഹൗസായ പിനിന്‍ഫറീനയാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിന്‍ഫാസ്റ്റ് പ്രസിഡന്റ് എസ്‌യുവിക്ക് കമ്ബനി മജസ്റ്റിക്ക് & എലഗന്റ് എന്ന് വിളിക്കുന്ന ഡിസൈന്‍ ശൈലിയാണ് നല്‍കിയിരിക്കുന്നത്.

വശങ്ങളിലെ എംബോസുചെയ്‌ത വെയിനുകള്‍ കാറിന് മികച്ച എയറോഡൈനാമിക് പ്രതീകമാണ് നല്‍കുന്നത്. പിന്‍ഭാഗത്ത്, വലിയ ഒരു ജോഡി സ്‌പോര്‍ടി ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ ലഭിക്കുന്നു, ഇത് V8 എഞ്ചിന് സുഗമമായി പ്രവര്‍ത്തിപ്പിക്കാനും മികച്ച പ്രകടനം നല്‍കാനും ഫലപ്രദമായി സഹായിക്കുന്നു.

ഒന്നും രണ്ടും വരികള്‍ക്ക് മസാജ്, ഹീറ്റിംഗ്, വെന്റിലേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായാണ് ഇത് വരുന്നത്. വിന്‍ഫാസ്റ്റിന്റെ ലക്സ് SA 2.0 മോഡലിനെ അപേക്ഷിച്ച്‌ പിന്‍ സീറ്റുകള്‍ക്ക് 20 സെന്റിമീറ്റര്‍ വരെ ലെഗ് റൂം വര്‍ധിപ്പിച്ചിട്ടുണ്ട്.

12.3 ഇഞ്ച് സെന്റര്‍ സ്‌ക്രീന്‍, 7.0 ഇഞ്ച് മള്‍ട്ടി-ഫംഗ്ഷന്‍ ഡിസ്‌പ്ലേ ക്ലസ്റ്റര്‍, 3 ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവയും കാറിന്റെ ഇന്റീരിയറില്‍ ഉണ്ട്. പ്രീമിയം നാപ്പ ലെതര്‍ കൊണ്ടാണ് എല്ലാ സീറ്റുകളും മൂടിയിരിക്കുന്നത്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 300 കിലോമീറ്ററാണ്. 6.8 സെക്കന്‍ഡിനുള്ളില്‍ 100 ​​കിലോമീറ്റര്‍ വേഗതയാണ് ഈ എസ്‌യുവി കൈവരിക്കുന്നത്. 6.2 ലിറ്റര്‍ V8 എഞ്ചിനാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ഇത് പരമാവധി 420 bhp കരുത്തും 624 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫുള്‍ടൈം 4-വീല്‍ ഡ്രൈവ് സിസ്റ്റവും നിര്‍മ്മാതാക്കള്‍ നല്‍കുന്നു. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 3.8 ബില്യണ്‍ VND, ഏകദേശം 1.2 കോടി രൂപയും, അടുത്ത 400 ഉപഭോക്താക്കള്‍ക്ക് 4.6 ബില്യണ്‍ VND, ഏകദേശം 1.4 കോടി രൂപയുമാവും എസ്‌യുവിയുടെ എക്സ-ഷോറൂം വില.

Leave a Reply