കാർഷിക ബില്ലിനെതിരേ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഇതിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.29 സംഘടനകളുമായാണ് കേന്ദ്രം ചർച്ച നടത്തിയത്. വിവാദമായ കാർഷിക നിയമത്തിന്റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.