ചൈനക്ക് ശക്തമായ മുന്നറിയിപ്പ്,നാല് റഫേലുകള്‍ കൂടി ഇനി ഇന്ത്യയ്ക്ക് സ്വന്തം

ദില്ലി: നാല് റഫേലുകള്‍ കൂടി ഇനി ഇന്ത്യയ്ക്ക് സ്വന്തം. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത്. വ്യോമസേനയുടെ ഭാഗമായ അഞ്ച് റഫേലുകള്‍ക്ക് പുറമെയാണ് നാല് എണ്ണം കൂടി പുതിയതായി എത്തുന്നത്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റഫേല്‍ വിമാനങ്ങളുടെ രണ്ടാം ഘട്ടം ഇന്ത്യയിലെത്താനിരിക്കെ ഇതിന്റെ ഭാഗമായി കരാറിന്റെ പുരോഗതിയും മറ്റും വിലയിരുത്താന്‍ ഇന്ത്യയുടെ വ്യോമസേന പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി. ആദ്യ ബാച്ചിന് സമാനമായി അംബാല വ്യോമതാവളത്തിലേയ്ക്കാണ് രണ്ടാം ബാച്ച്‌ റഫേല്‍ വിമാനങ്ങളും പറന്നിറങ്ങുക. ആകെ 36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കുക.

ഇതില്‍ അഞ്ചെണ്ണമാണ് ജൂലൈ 29ന് ഇന്ത്യയിലെത്തിയത്. എല്ലാ രണ്ട് മാസം കൂടുമ്ബോഴും മൂന്നോ നാലോ റഫേല്‍ വിമാനങ്ങള്‍ വീതം വ്യോമസേനയുടെ ഭാഗമാക്കാനാണ് ഇന്ത്യയുടെ ശ്രമം. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷം തന്നെ റഫേലുകളെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply