പഞ്ചാബ് നിയമസഭയില്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു. പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗാണ്. കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണ് പുതിയ കാര്‍ഷിക നിയമങ്ങളെന്ന് പ്രമേയം ആരോപിക്കുന്നു. പ്രമേയത്തിലൂടെ കര്‍ഷക വിരുദ്ധമായ നിയമ നിര്‍മാണത്തെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.
പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചത് ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ എന്നീ നിയമങ്ങള്‍ക്കെതിരെയാണ്.