പട്ടയം നൽകണമെന്നാവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം ആരംഭിച്ചു

പട്ടയം നൽകണമെന്നാവശ്യപ്പെട്ട് അയ്യപ്പൻകോവിൽ കർഷകർ പ്രക്ഷോഭം ആരംഭിച്ചു. അയ്യപ്പൻകോവിലിൽ വില്ലേജ് ഓഫീസിന് മുമ്പിലാണ് പഞ്ചദിന നിൽപ്പ് സമരത്തിന് തുടക്കമായത്.
3 ചെയിൻ മേഖലയിൽ പട്ടയം നൽകുക, പണപ്പിരിവ് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം .വഞ്ചിത കർഷക സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സമരസമിതി രക്ഷാധികാരി ബൈജു എബ്രാഹം ഉദ്ഘാടനം ചെയ്തു.നാളിതുവരെയായിട്ടും 3 ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിന് ആവശ്യമായ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് അഡ്വ. ബൈജു എബ്രാഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സമരത്തിനിടയിൽ വില്ലേജ് ഓഫീസറും പ്രവർത്തകരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി.പിന്നീട് രംഗം ശാന്തമായതിനുശേഷം സമരം തുടരുകയായിരുന്നു.
അഞ്ചു ദിവസങ്ങളിൽ അഞ്ച് കർഷകർ വീതമാണ് സമരം നടത്തുന്നത്. സമരത്തിന് മുന്നോടിയായി പ്രവർത്തകർ മാട്ടുക്കട്ടയിൽ നിന്ന് പ്രകടനവും നടത്തി. സമരസമിതി കൺവീനർ ജോർജ്ജുക്കുട്ടി കിഴക്കേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സമരസമിതി ചെയർമാൻ മാത്യു ജോസഫ് മറ്റു ഭാരവാഹികളായ എം എം മോഹനൻ പി.എൻ വിനോദ് എന്നിവരും പങ്കെടുത്തു.

Leave a Reply