രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ 54366 കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 690 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 77.61 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ചു ഇതുവരെ 1,17,306 പേരാണ് മരിച്ചത്. നിലവില്‍ 6.95 ലക്ഷം സജീവ കേസുകളാണുള്ളത്. 69.48 ലക്ഷം പേര്‍ രോഗവിമുക്തി നേടി. കഴിഞ്ഞ ദിവസം 14.42 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായും മൊത്തം 10.01 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ 1,50,510 സജീവ കേസുകളാണുള്ളത്. 14.31 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 42831 പേരാണ് മരിച്ചത്. കര്‍ണാടകത്തില്‍ 92946 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 6.84 ലക്ഷം പേരാണ് രോഗവിമുക്തരായത്. 10770 പേര്‍ മരിച്ചു.

ആന്ധ്ര പ്രദേശില്‍ 32257, കേരളത്തില്‍ 93393, തമിഴ്നാട്ടില്‍ 34198, ബംഗാളില്‍ 36064 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ആന്ധ്ര പ്രദേശില്‍ 6524 പേരും ഡല്‍ഹിയില്‍ 6163 പേരും തമിഴ്നാട്ടില്‍ 10825 പേരും ഉത്തര്‍ പ്രദേശില്‍ 6790 പേരും ബംഗാളില്‍ 6308 പേരും മരിച്ചു.

ലോകമെമ്ബാടും 4.19 കോടി ആളുകള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 11.42 ലക്ഷം പേര്‍ മരിച്ചു. 3.11 കോടി പേരാണ് ഇതുവരെ രോഗവിമുക്തരായത്. അമേരിക്കയില്‍ 86.61 ലക്ഷം പേര്‍ക്കും ബ്രസീലില്‍ 53.32 ലക്ഷം പേര്‍ക്കും റഷ്യയില്‍ 14.63 ലക്ഷം പേര്‍ക്കും രോഗം പിടിപെട്ടു. കൊവിഡ് ബാധിച്ചു അമേരിക്കയില്‍ 2,28,381 പേരും ബ്രസീലില്‍ 1,55,962 പേരും മെക്സിക്കോയില്‍ 87,894 പേരും യുകെയില്‍ 44,347 പേരും മരിച്ചു

Leave a Reply