ഒരു വര്‍ഷത്തിന് ശേഷം റബ്ബര്‍ വില കിലോഗ്രാമിന് 150 രൂപയില്‍ എത്തി

കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വില ഉയരുന്നതിന്റെ പ്രതിഫലനം കേരള വിപണിയിലും. ഒരു വര്‍ഷത്തിന് ശേഷം റബ്ബര്‍ വില കിലോഗ്രാമിന് 150 രൂപയില്‍ എത്തി. ആര്‍എസ്എസ്- 4 റബ്ബറിനാണ് വില ഇത്രയും എത്തിയത്.

ചെറുകിട വ്യാപാരികളില്‍ നിന്ന് ഈ വിലയ്ക്കാണ് കഴിഞ്ഞ ദിവസം വന്‍കിട വ്യാപാരികള്‍ ആര്‍എസ്എസ്-4 റബ്ബര്‍ വാങ്ങിയത്. വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണ കര്‍ഷകര്‍ക്കും ഇതേ വില തന്നെ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റബ്ബര്‍ വില ഉയരാനാണ് സാധ്യത എന്നാണ് വിലയിരുത്തുന്നത്. 

Leave a Reply