നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം അധ്യക്ഷൻ ബിഷപ്പ് മർസെലോ സെമെറാരോ, വാഷിംഗ്ടൺ ആർച്ച്ബിഷപ്പ് വിൽട്ടൺ ഗ്രിഗറി, പേപ്പൽ ധ്യാനഗുരു ഫാ. റെനീറോ കന്താലമെസ എന്നിവരുൾപ്പെടെ 13 പേരെ കർദിനാൾ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് പാപ്പ. ഇതിൽ ഒൻപതുപേർ പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 80 വയസിനു താഴെയുള്ളവരാണ്. 232 അംഗ കർദിനാൾ സംഘത്തിൽ ഇതോടെ വോട്ട് അവകാശമുള്ള കർദിനാൾമാരുടെ എണ്ണം 128 ആകും. നവംബർ 28ന് പുതിയ കർദിനാൾമാർ സ്ഥാനമേൽക്കും.പുതിയ കർദിനാൾ:1, റോമൻ കൂരിയയിൽ സേവനം ചെയ്യുന്ന ബിഷപ്‌സ് സിനഡിന്റെ സെക്രട്ടറി ജനറൽ മാരിയോ ഗ്രെക്ക് (മാൾട്ട)2. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം പ്രീഫെക്ട് ബിഷപ്പ് മർസെല്ലോ സെമറാരോ3. അസീസിയിലെ ഫ്രാൻസിസ്‌കൻ ആശ്രമാധിപൻ ഫാ. മൗരോ ഗാബെത്തി4. ആർച്ച്ബിഷപ്പ് ആൻറ്റോയിൻ കബാണ്ട (ക്രിൽഗാലി, റുവാണ്ട)5. ആർച്ച്ബിഷപ്പ് വിൽട്ടൺ ഗ്രിഗറി (വാഷിംഗ്ടൺ, യു.എസ്)6. ആർച്ച്ബിഷപ്പ് ജോസ് ഫൂവെർത്തെ അഡ്‌വിൻകുള (കാപിസ്, ഫിലിപ്പൈൻസ്)7. ആർച്ച്ബിഷപ്പ് ചെലസ്റ്റീനോ ആവോസ് ബ്രാക്കോ (സാന്തിയാഗോ, ചിലി)8. അപ്പസ്‌തോലിക് വികാരി കോർണേലിയസ് സിം (ബ്രൂണെ)9. ആർച്ച്ബിഷപ്പ് ഔഗുസ്‌തോ പൗളോ ലോജൂദീചെ (സീയെന്ന, ഇറ്റലി)10.ബിഷപ്പ് ഫിലിപ്പ് അരിസ്‌മെൻഡി എസ്‌കൂവൽ (മെക്‌സിക്കോ)11. ആർച്ച്ബിഷപ്പ് സിൽവാനോ തൊമാസി (ഇറ്റലി)12. കപ്പൂച്ചിൻ സഭാംഗവും പേപ്പൽ ധ്യാനദുരുവുമായ ഫാ. റെനീറോ കന്താലമെസ (ഇറ്റലി)13. കാരിത്താസ് റോമിന്റെ മുൻ അധ്യക്ഷൻ മോൺ. എൻറികോ ഫെറോസി (ഇറ്റലി)
പട്ടികയിലെ ആദ്യത്തെ ഒൻപതുപേരാണ് വോട്ട് അവകാശമുള്ള കർദിനാൾമാർ. കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ ആഫ്രോ- അമേരിക്കൻ ആർച്ച് ബിഷപ്പാണ് വിൽട്ടൺ ഗ്രിഗറി. 2001 മുതൽ 2004 വരെ അമേരിക്കയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനായിരുന്നു ഇദ്ദേഹം. 2005ൽ അറ്റ്‌ലാന്റാ ആർച്ച്ബിഷപ്പായി നിയമിതനായി. 2019 മുതൽ വാഷിംഗ്ടൺ ആർച്ച്ബിഷപ്പ്.