സര്‍ക്കാര്‍ സര്‍വ്വീസില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ പിഎസ് സി തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ പിഎസ് സി തീരുമാനിച്ചിരിക്കുന്നു. മുന്നാക്കക്കാരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവ‍ര്‍ക്ക് പത്ത് ശതമാനം സംവരണത്തിനായി സര്‍ക്കാര്‍ ഉത്തരവിറങ്ങിയ ഒക്ടോബര്‍ 23 മുതല്‍ നടപ്പാക്കാനാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. 23 മുതല്‍ നാളെ വരെ അപേക്ഷ നല്‍കാന്‍ സമയപരിധിയുള്ള റാങ്ക് പട്ടികകള്‍ക്കും സംവരണം ബാധകമാക്കും. അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാന്‍ പത്ത് ദിവസം കൂടി നീട്ടിനല്‍കാനും ഇന്ന് ചേര്‍ന്ന പിഎസ് സി യോഗം തീരുമാനിക്കുകയുണ്ടായി.

Leave a Reply