ജോയൽ സെബാസ്റ്റ്യൻ
മരങ്ങളും ആറും തൂക്കുപാലവും പ്രപഞ്ച മനോഹാരിത തുളുമ്പുന്ന മലനിരകളും കൊണ്ട് സമ്പന്നമാണ് കോവിൽമല എന്ന ഗ്രാമം. മനസിന് കുളിർമയും ശരീരത്തിന് ഉന്മേഷവും നൽകുന്ന മന്ദമാരുതൻ, കാതിൽ തേന്മഴ പോലെ കിളികളുടെ നാദവും, ഈ പ്രദേശത്തെ നമ്മുടെ മനസ്സിനോട് ഇഴകി ചേർക്കുന്നു. ഒരു തവണ കണ്ണോടിച്ചാൽ മനസ്സിൽ പതിയുന്ന എന്നാൽ വീണ്ടും വീണ്ടും കാണാൻ മനസിനെ ആവേശം കൊള്ളിക്കുന്ന ഈ ദൃശ്യവിരുന്നു ആസ്വദിക്കാൻ ദിവസേന ഒരുപാട് ആളുകൾ ഇവിടേക്കെ എത്തുന്നുണ്ട്. ശരത്കാലം വിരിയുമ്പോൾ, പൂമ്പാറ്റകൾ പാറിപ്പറന്നു ആകാശത്തു മേഘങ്ങൾ കരവിരുത് കാട്ടുമ്പോൾ, ഇവിടം കാണാൻ ഏതൊരാളും ആഗ്രഹിക്കും.
കേരള സംസ്ഥാനത്തെ ഇടുക്കി ജില്ലയിലെ കട്ടപ്പന ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കോവിൽമല. ഇത് അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ കീഴിലാണ്. മധ്യ കേരള ഡിവിഷന്റെതാണ് ഇത്. ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് തെക്ക് 16 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. കട്ടപ്പനയിൽ നിന്ന് 9 കി.മീ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 162 കി.മീ.കുമളിയിൽ നിന്നും ആനവിലാസം വഴി ഏകദേശം 24 കിലോമീറ്റർ സഞ്ചരിച്ചാൽ കുട്ടിക്കാനം കട്ടപ്പന റോഡിൽ ഉള്ള മേരികുളം എന്ന സ്ഥലത്തു എത്തും. കുമളിയിൽ നിന്നും മേരികുളത്തു എത്തിയാൽ അവിടെ നിന്നും മുരിക്കാട്ടുകുടി എന്ന സ്ഥലത്തേയ്ക്ക് പോകണം ( മേരികുളത്തു നിന്ന് വലത്തേക്ക് തിരിഞ്ഞു കട്ടപ്പനയിലേക്ക് പോകുന്ന വഴി ഏകദേശം 5.7 കിലോമീറ്റർ). മുരിക്കാട്ടുകുടിയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ പോയാൽ ദക്ഷിണ ഇന്ത്യയിലെ ഒരേയൊരു രാജാവിന്റെ വസതിയിൽ എത്തും. ആദിവാസി ആചാരങ്ങൾ സംരക്ഷിക്കാൻ ഗോത്രത്തെ അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം അനുസരിച്ച്, ചില കാര്യങ്ങളിൽ രാജാവിന് സ്ഥാനം നൽകുന്നതായി പറയുന്നുണ്ട്. കേരളത്തിലെ ഒരേയൊരു ആദിവാസി രാജാവാണ് ഇപ്പോൾ കോവിൽമലയിൽ ഉള്ളത് . മന്നാൻ സമുദായത്തിൽ ആണ് കോവിൽമല രാജമന്നാൻ ഉൾപ്പെടുന്നത്. തമിഴിൽ നിന്നും മലയാളത്തിലേക്ക് വന്ന വാക്ക് ആണ് മന്നാൻ. മധുരയിൽ നിന്നും പഴയ പാണ്ട്യ രാജാവിന്റെ പ്രജകൾ ആയി ജീവിച്ച ഒരു ജനവിഭാഗം ആണ് മന്നാൻ ഗോത്രവിഭാഗം. വർഷങ്ങൾക്കു മുൻപ് മന്നൻ ഗോത്രത്തിൽ നിന്ന് മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളു എന്ന ചട്ടം നിലവിൽ ഉണ്ടായിരുന്നു. പിന്നീട് മറ്റു ആദിവാസി സമൂഹങ്ങളിൽ നിന്ന് വിവാഹം കഴിക്കുന്ന ഒരു അവസ്ഥയിലേയ്ക്കെ എത്തി. പിന്നീട് മറ്റു മതങ്ങളിൽ നിന്നുമുള്ള ആളുകളെ വിവാഹം കഴിക്കുന്ന പ്രവണതയിലേക്കെ എത്തി. അത് വളരെ ചെറിയ തോതിൽ മാത്രം. പാണ്ട്യ സാമ്രാജ്യത്തിൽ നിന്നും പലായനം ചെയ്തു വന്നു എന്ന ചരിത്രം ആണ് മന്നൻ ഗോത്രത്തിനു ഉള്ളത്. അവിടെ നിന്നും രൂപപ്പെട്ടതാണ് കോട്ടയം ജില്ലയിലുള്ള പൂഞ്ഞാർ എന്ന രാജകുടുംബം. ഈരാറ്റുപേട്ടയ്‌ക്കെ അടുത്ത ഇപ്പോഴും ഒരു കൊട്ടാരം ഉണ്ട്. പാണ്ട്യ രാജാവിനെ പിൻചെന്ന മൂന്ന് സമുദായങ്ങളിൽ ഒന്ന് ആണ് മന്നൻ പിന്നെയുള്ളത് മുതുവാൻ, മലയാറായെൻ. അതിനുശേഷം പാണ്ട്യ രാജാവ് പൂഞ്ഞാറിൽ ഒരു നാട്ടുരാജ്യം സ്ഥാപിച്ച ഭരണം നടത്തിവരുന്ന കാലത് വനപ്രദേശം ഭരിക്കാനും നിയന്ത്രിക്കാനും അദ്ദേഹം തന്നെ നിയമിച്ചതാണ് മന്നൻ ഗോത്ര വിഭാഗത്തെ. നാട്ടുരാജ്യത്തെ സംബന്ധിച്ചടത്തോളം യുദ്ധവും ആയുധങ്ങളുടെ ഉപയോഗവും വളരെ അധികം ഉണ്ടാവും. പക്ഷെ മന്നൻ ഗോത്രം ഒരു അദൃശ്യമായ പ്രതിരോധ മുറ ആണ് പരിശീലിച്ച പോന്നത്.
പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിക്കുക, അതുകൂടാതെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും മനുഷ്യനെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുമാണ് ഇവ പരിശീലിച്ച പോന്നത്.അതിനായി മന്ത്രങ്ങളും അതിനോട് അനുബന്ധിച്ച തന്ത്രങ്ങളും പഠിച്ച ശേഷം അത് ഉപയോഗിച്ച പ്രതിരോധിക്കുന്ന ഒരു രീതി ആയിരുന്നു ഉണ്ടായിരുന്നത്. ആയുധങ്ങളേക്കാൾ ഉപരി മന്ത്രതന്ത്രങ്ങൾ ഉപയോഗിച്ചുള്ള ആക്രമണ രീതി ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഇത് മന്നൻ ഗോത്രം വിശ്വസിക്കുന്ന ശക്തികളിലും മൂർത്തികളിലും വിശ്വാസം അർപ്പിച്ചു പ്രാർഥിച്ചുകൊണ്ട് അവരെ പ്രീതിപ്പെടുത്തി ആയിരുന്നു ഇവ എല്ലാം ഉപയോഗിച്ചിരുന്നത്. കൊച്ചിരാജാവിനെ ഇത്തരത്തിൽ ഉള്ള പ്രയോഗങ്ങൾ വഴി സഹായിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി രാജ്യത്തെ തിരുമല കൊച്ചി എന്ന പ്രദേശത്തു കടുവകളുടെ ശല്യം ഉണ്ടായിരുന്നു. മന്നൻ സമുദായത്തിലെ ആളുകൾ അവിടെ ചെന്ന് മന്ത്രങ്ങൾ വഴി അവ എല്ലാം ഇല്ലായ്മ ചെയ്തിരുന്നു. അതിനു പ്രതിഫലം ആയി കൊച്ചി രാജകുടുംബത്തിന്റെ മുദ്ര ഉള്ള ഒരു കൈയാഭരണം നൽകിയിരുന്നു. ഇത് തലമുറകൾ കൈമാറി ഇപ്പോഴും സൂക്ഷിച്ച പോരുന്നു.മലയാള മാസപ്രകാരം മകരം കുംഭം മാസങ്ങളിൽ നടക്കുന്ന കാലയൂട് എന്ന മഹോത്സവം ഇപ്പോഴും എല്ലാ ഊരുകളിലും നടത്തിപ്പോരുന്നു. ഇതിനെ വിളവെടുപ്പ് മഹോത്സവം എന്നുകൂടെ മന്നൻ സമുദായം വിശേഷിപ്പിക്കുന്നു. മന്നൻ ഗോത്രത്തിന് ഇംഗ്ലീഷ് ക്ലാസുകൾ ലഭിക്കുന്നുണ്ടെങ്കിലും അവരുടെ ജീവിതശൈലിയും വിദ്യാഭ്യാസ പരിപാടികളും വന ഉൽപന്നങ്ങളിൽ നിന്ന് മെച്ചപ്പെട്ട അതിജീവനത്തിനുള്ള മാർഗ്ഗങ്ങളാണ്, ഇത് അവരുടെ യഥാർത്ഥ ഗോത്ര ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നു.പ്രകൃതിദത്ത നടത്തം, ഗ്രാമ പര്യടനം, ഇക്കോ ട്രിപ്പ് എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമായി ആവേശകരമായ ഒരു ക്രമീകരണം പ്രദാനം ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കോവിൽമല.