നിയമസഭാ ഉപതെരഞ്ഞെടുപ്പ്:മധ്യപ്രദേശിലും, ഗുജറാത്തിലും,കർണാടകയിലും ,യൂ പി യിലും ബി ജെ പിക്ക് ലീഡ്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പില്‍ വോട്ടോണ്ണല്‍ പുരോഗമിക്കുന്നു. 17 ഇടത്ത് ബിജെപിയും ഒന്‍പതിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ബിഎസ്പിയും ലീ ഡ് ചെയ്യുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. മധ്യപ്രദേശിനൊപ്പം ഉപതെര‍ഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലെയും ബിഹാറിലെ വാല്‍മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെയും ഫലവും ഇന്നറിയാം.

ഗുജറാത്തില്‍ ഏഴ് സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ 5 ഇടത്ത് ബിജെപിയും 2 ഇടത്ത് സമാജ് വാദി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു. ഝാര്‍ഖണ്ടില്‍ രണ്ടിടത്തും ബിജെപിക്കാണ് ലീഡ്. ഉപതെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിലെ അഞ്ചു സീറ്റുകളില്‍ രണ്ടിടത്തെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റില്‍ മുന്നിലാണ്.

ഛത്തീസ് ഗഡിലെ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു. കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും ബിജെപിക്കാണ് ലീഡ്. തെലങ്കാനയിലെ ഒരു സീറ്റിലും ബിജെപിയാണ് മുന്നില്‍. ഒഡീഷയില്‍ ഒരുസീറ്റില്‍ ബിജെഡി മുന്നില്‍ നില്‍ക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാധിത്യസിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളില്‍ ഒരുമിച്ച്‌ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശിവരാജ്സിങ് ചൗഹാന് ഭരണംനിലനിര്‍ത്താന്‍ എട്ടു സീറ്റുകളില്‍ വിജയം അനിവാര്യമാണ്. സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കും. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 21 സീറ്റ് എങ്കിലും വേണം.

ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യു.പിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലെയും ഫലമാണ് വരാനുള്ളത്.

Leave a Reply