ബഹ്റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു. ബഹ്റൈനില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു.

അമേരിക്കയിലെ മായോ ക്ളിനിക്കില്‍ വെച്ചാണ് മരണം സംഭവിച്ചത്.

1970 മുതല്‍ ബഹ്‌റൈന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്ബാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ആഗസ്റ്റ് 15നാണ് ബഹ്‌റൈന്‍ സ്വാതന്ത്ര്യമായത്

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ശൈഖ് ഖലീഫ.

Leave a Reply