ഔവർ ലേഡി ഓഫ് മിറക്കുലസ് മെഡലിന്’ 190-ാം പിറന്നാൾ: തിരുരൂപം പാപ്പ വെഞ്ചിരിച്ചു; പ്രയാണം ഡിസംബർമുതൽ

വത്തിക്കാൻ സിറ്റി: ഫ്രാൻസിലെ വിശുദ്ധ കാതറിൻ ലബോറയ്ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെയും ‘മിറക്കുലസ് മെഡൽ’ സമ്മാനിച്ചതിന്റെയും 190-ാം വർഷാചരണത്തിന് തയാറെടുത്ത് കത്തോലിക്കാ സഭ. പ്രത്യക്ഷീകരണത്തിന്റെ വാർഷീകത്തോട് അനുബന്ധിച്ച് ഇറ്റലിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന തിരുസ്വരൂപ പ്രയാണമാണ് ഡിസംബറിൽ തുടക്കമാകുന്നത്. ഇതിനാവശ്യമായ തിരുരൂപം വത്തിക്കാനിൽവെച്ച് ഫ്രാൻസിസ് പാപ്പ വെഞ്ചിരിച്ച് കൈമാറി.

പ്രത്യക്ഷീകരണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നവംബർ 18മുതൽ 26വരെ പ്രത്യേക നൊവേനയും വിൻസെൻഷ്യൻ സഭാനേതൃത്വം ക്രമീകരിച്ചിട്ടുണ്ട്. 1830ൽ മൂന്നു തവണയാണ് വിൻസെൻഷ്യൻ സഭാംഗമായിരുന്ന വിശുദ്ധ കാതറിൻ ലെബോറോയ്ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടത്. ഇതിൽ രണ്ടാമത്തേതായ, പരിശുദ്ധ അമ്മ ‘മിറക്കുലസ് മെഡൽ’ വെളിപ്പെടുത്തിക്കൊടുത്ത നവംബൻ 27ലെ പ്രത്യക്ഷീകരണമാണ് മിഷൻസമൂഹം സാഘോഷം ആചരിക്കുന്നത്. അതിനു മുന്നോടിയായണ് ‘ദ മിറക്കുലസ് മെഡൽ ആൻഡ് ദ ചർച്ച് ഓഫ് ടുഡേ’ എന്ന പേരിൽ നൊവേന പ്രാർത്ഥന നടത്തുന്നത്.

1830 നവംബർ 18 രാത്രിയിലാണ് പരിശുദ്ധ അമ്മ വിശുദ്ധയ്ക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത്. അന്ന് അമ്മ നൽകിയ സന്ദേശം ഇപ്രകാരമാണ്: ‘വളരെ ദുഃഖകരമായ സമയമാണിത്. എല്ലാത്തരത്തിലുമുള്ള വിപത്തുകളാൽ ലോകം മുഴുവൻ നശിപ്പിക്കപ്പെടും. എന്നാൽ, നിങ്ങൾ ഈ ബലിപീഠത്തിന്റെ കാൽക്കൽ വരും, ആത്മവിശ്വാസത്തോടും ഉത്സാഹത്തോടുംകൂടെ ആവശ്യപ്പെടുന്ന എല്ലാവരുടെയും മേൽ കൃപ ചൊരിയും, എന്തെന്നാൽ ഞാൻ നിങ്ങളെ എപ്പോഴും പരിപാലിക്കുന്നു.’ ഇതിൽനിന്നുള്ള സംരക്ഷണത്തിനായാണ് ‘മിറക്കുലസ് മെഡൽ’ പരിശുദ്ധ അമ്മ നൽകിയത്.

Leave a Reply