എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇഡിയുടെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വിധി പ്രഖ്യാപിക്കാനിരിക്കെ രാവിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതിനാലാണ് താന്‍ അറസ്റ്റിലായതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ശിവശങ്കര്‍. എന്നാല്‍ ശിവശങ്കറിനോട് രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ പറഞ്ഞെന്ന വാദം തെറ്റാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.

എം.ശിവശങ്കറിന്‍റെ ആരോപണം ദുരുദ്ദേശ്യപരമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞു.

കൂടാതെ എം ശിവശങ്കറിനെ ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഹര്‍ജി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആണ് വിജിലന്‍സ് സംഘം ഹര്‍ജി നല്‍കിയത്. ഈ കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.

Leave a Reply