ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ ഉടന്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും.
രണ്ട് ഘട്ടങ്ങളായിട്ടാകും പ്രധാനമന്ത്രി കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുക. ആദ്യ ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെയും, രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സാഹചര്യങ്ങളാകും അദ്ദേഹം വിലയിരുത്തുക. നിലവില്‍ രാജ്യത്തെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം.