ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
ഉദയ ശിവാനന്ദൻ ആശുപത്രിയിലെ ഐസിയു വാർഡിൽ ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്.
ഇരുപത്തിരണ്ടോളം രോഗികളെ ഇവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം നടക്കുമ്പോൾ ഐസിയുവിൽ 11 രോഗികളുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിട്ടുണ്ട്.