തിരുവനന്തപുരം: കേരളത്തിലെ നമ്ബര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രൊഫഷണല്‍ ബാങ്കായി കേരള ബാങ്ക് പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് പങ്കാളിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റെടുത്ത ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകാരികള്‍ സന്തോഷിക്കുന്ന കാര്യമാണ് കേരള ബാങ്കിന്റെ രൂപീകരണം. ഇപ്പോള്‍ ഒരു ജില്ല മാത്രമാണ് കേരളബാങ്കിന്റെ സംവിധാനത്തില്‍ നിന്ന് മാറിനില്‍ക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ കേരള ബാങ്കിന്റെ സംവിധാനത്തിലൂടെ കേരളത്തിലേക്ക് പ്രവാസികള്‍ക്ക് പണമയക്കാന്‍ സാധിക്കും.
ഇത്തരത്തില്‍ അനേകം സൗകര്യങ്ങള്‍ കേരള ബാങ്കിലൂടെ ലഭ്യമാവും. ഒരു ജില്ലയ്‌ക്ക് മാത്രം അതു നിഷേധിക്കാന്‍ പാടില്ല. അതിനാല്‍ മാറി നില്‍ക്കുന്നവരും ബാങ്കിന്റെ ഭാഗമാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സി പി എം സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്ക് ഭരണസമിതിയുടെ ചെയര്‍മാനായും എം കെ കണ്ണനെ വൈസ് ചെയര്‍മാനായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2019 നവംബര്‍ 26നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്. ഒരുവര്‍ഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്.