ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 35,551 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 95,34,964 ആയി ഉയര്‍ന്നു. 4,22,943 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 89,73,373 പേര്‍ രോഗമുക്തി നേടി.
കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 526 പേര്‍മരിച്ചു. ഇതോടെ ആകെ മരണം 1,38,648 ആയി ഉയര്‍ന്നു. കഴിഞ്ഞ 132 ദിവസത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 4.28 ലക്ഷത്തിലേക്ക് താഴുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്‍െറ 4.51 ശതമാനം മാത്രമാണ് ചികില്‍സയിലുള്ളത്.
ഇന്ത്യയുടെ രോഗമുക്തി നിരക്ക് 94.03 ശതമാനമാണ്. രാജ്യത്തെ രോഗികളില്‍ ഭൂരിപക്ഷവും 10 സംസ്ഥാനങ്ങളിലായാണ് ഉള്ളത്