അരവിന്ദ് കേജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാര്‍ട്ടി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാര്‍ട്ടി. കര്‍ഷക സമാത്തിന് പിന്തുണ പ്രഖ്യാപിച്ചതിലുള്ള പ്രതികാരമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയത് എന്ന് ആം ആദ്മി ആരോപിയ്ക്കുന്നു. കെജ്‌രിവാളിനെ വീട്ടില്‍നിന്നും പുറത്തിറങ്ങാനോ എംഎല്‍എമാരെ വീടിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കാനോ അനുവദിയ്ക്കുന്നില്ല എന്ന് എഎപി നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസം കര്‍ഷകരുടെ സമരത്തില്‍ പങ്കെടുത്ത് കെജ്‌രിവാള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിയ്ക്കുകയും, കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ഷിയ്ക്കുകയും ചെയ്തിരുന്നു. സമരത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ കെജിരിവാളിന്റെ വീടിന് ചുറ്റും ഡല്‍ഹി പൊലീസ് ബാരിക്കേടുകള്‍ സ്ഥാപിയ്ക്കുകയായിരുന്നു.

ഈന്നാല്‍ എഎപി നേതാക്കളൂടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്
വടക്കന്‍ ജില്ലകളുടെ ചുമതലയുള്ള ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷ്ണര്‍ അലോക് കുമാര്‍ വെര്‍മ പ്രതികരിച്ചു

Leave a Reply