കേന്ദ്രത്തിന്റെ എല്ലാ താക്കീതുകളേയും കാറ്റില്‍ പറത്തി കര്‍ഷക നേതാക്കള്‍ നിരാഹാര സമരം തുടങ്ങി

ഡല്‍ഹി: കേന്ദ്രത്തിന്റെ എല്ലാ താക്കീതുകളേയും കാറ്റില്‍ പറത്തി നിലപാടിലുറച്ച കര്‍ഷകര്‍. ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ഇരിക്കുന്ന കര്‍ഷക നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. 20 നേതാക്കളാണ് സിഘു അതിര്‍ത്തിയില്‍ നിരാഹാരം നടത്തുന്നത്. കൂടാതെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധം. ജില്ല സംസ്ഥാന കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടങ്ങള്‍ നടക്കും.

ഒമ്ബത് മണിക്കൂറാണ് നിരാഹാരസമരം അനുഷ്ഠിക്കുക. കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്ന് നിരാഹാര സമരം ഇരിക്കും.

ഡല്‍ഹിയിലെ ഐടിഒ ഉപരോധിച്ചുള്ള സമരവും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഗു, ഗാസിപ്പൂര്‍, ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തി എന്നിവിടങ്ങള്‍ ഉപരോധിച്ചുള്ള സമരം തുടരുകയാണ്

രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതല്‍ കര്‍ഷകര്‍ ഉപരോധിച്ച്‌ തുടങ്ങിയിരുന്നു. ചര്‍ച്ചയ്ക്കുള്ള ക്ഷണം സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും നിയമം പിന്‍വലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു.

അതേസമയം, കര്‍ഷകരുടെ തീര്‍ത്തും സമാധാനപരമായ സമരം എങ്ങനെ നേരിടണമെന്നറിയാതെ വിയര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആരോപണങ്ങളും ആക്ഷേപങ്ങളും ഉ്‌നയിച്ച്‌ സമരം തളര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

Leave a Reply