2020 ല്‍ യൂട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം ഉണ്ടാക്കിയത് ഒന്‍പതു വയസുകാരന്‍

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ നിന്നും 2020 ല്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് വെറും ഒന്‍പതുവയസുകാരന്‍. ‘റയാൻസ് ടോയ്സ് റിവ്യൂ’ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ റയാനാണ് തന്‍റെ വീഡിയോ വ്യൂവിലൂടെ 29.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത് ഏകദേശം 217.14 കോടി രൂപ ഈ വര്‍ഷം വാങ്ങിയത്.

ഫോർബ്സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാർസ് 2020 പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിൽ നിന്നുള്ള ഈ കുട്ടി. 2020 ൽ റയാന്റെ ചാനൽ വ്യൂസ് 1220 കോടിയാണ്. സബ്സ്ക്രൈബേഴ്സ് 4.17 കോടിയും. പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റും പരിചയപ്പെടുത്തുന്ന ചാനലാണ് ഇത്. 

കളിപ്പാട്ടങ്ങളുടെ ‘അൺബോക്സിങ്ങാണ്’ മെയിന്‍ ഇനം. ഒരോ കളിപ്പാട്ടത്തിന്‍റെ എല്ലാ പ്രത്യേകതകളും ഗുണവും ദോഷവും എല്ലാം കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ റയാന്‍ പറഞ്ഞു തരുന്നു. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വിഡിയോകളിൽ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചില വീഡിയോകളില്‍ ഭാഗമാകാറുണ്ട്.

2015 ൽ റയാന്റെ മാതാപിതാക്കൾ ആരംഭിച്ച ‘റയൻസ് വേൾഡ്’ എന്ന ചാനലിന് നാലു വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും ഇതിനകം 41.7 ദശലക്ഷം വരിക്കാരുണ്ട്. 

Leave a Reply