കേരളത്തിൽ മേയ് ആദ്യം നിയമസഭ തെരഞ്ഞെടുപ്പു നടക്കും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടു ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. മേയ് 31- നകം ഫലം പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കും. കഴിഞ്ഞ തവണത്തേക്കാൾ 15000 പോളിംഗ് സ്റ്റേഷനുകൾ അധികമുണ്ടാകും. ഒറ്റഘട്ടമായി നടത്തിയാൽ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കോവിഡ് രോഗികൾ പോസ്റ്റൽ വോട്ട് ഏർപ്പെടുത്തുന്നതു പരിഗണനയിലുണ്ട്. അന്തിമ വോട്ടർ പട്ടിക ജനുവരി ആദ്യം പ്രസിദ്ധീകരിക്കും. ഡിസംബർ 31- നുശേഷം അപേക്ഷ നൽകുന്നവർക്ക് വേണ്ടി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.