മെൽബണിൽ ചരിത്രം കുറിച്ച് ഇന്ത്യ,ജയത്തിനായി വേണ്ടത് 70 റൺസ്

മെല്‍ബേണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓസ്ട്രേലിയയുടെ ചെറുത്ത്നില്പ് അവസാനിച്ചു. പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് നല്‍കിയ 57 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ ബ്രേക്ക്ത്രൂ നല്‍കിയത്. 21 റണ്‍സ് കൂടി എട്ടാം വിക്കറ്റില്‍ കാമറൂണ്‍ പെയിനും മിച്ചല്‍ സ്റ്റാര്‍ക്കും നേടിയെങ്കിലും മുഹമ്മദ് സിറാജ് 45 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനിനെ മടക്കി.

103.1 ഓവറില്‍ 200 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. മത്സരത്തില്‍ 70 റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാം. സിറാജ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി

അവസാന വിക്കറ്റില്‍ 15 റണ്‍സ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ ആദ്യ സെഷന്‍ അതിജീവിക്കുവാന്‍ സഹായിക്കുമെന്നാണ് കരുതിയതെങ്കിലും ലഞ്ചിന് തൊട്ടുമുമ്ബുള്ള ഓവറില്‍ ഹാസല്‍വുഡിനെ(10) വീഴ്ത്തി അശ്വിന്‍ ഇന്ത്യയ്ക്ക് ആശ്വാസം നല്‍കി.

Leave a Reply