തിരുകുടുംബത്തിന്റെ പാത’ പദ്ധതി നടപ്പിലാക്കാനുളള തയാറെടുപ്പുകളുമായി ഈജിപ്ത് .

കൊറോണ വൈറസ് ഭീതിക്ക് നടുവിലും ‘തിരുകുടുംബത്തിന്റെ പാത’ പദ്ധതി നടപ്പിലാക്കാനുളള തയാറെടുപ്പുകളുമായി ഈജിപ്ത് മുന്നോട്ട്. ഹേറോദേസിന്റെ ഭീഷണിയേ തുടർന്ന് പലായനം ചെയ്ത തിരുക്കുടുംബം ഈജിപ്തിൽ എത്തിയ സമയത്ത് സഞ്ചരിച്ച സ്ഥലങ്ങൾ കോർത്തിണക്കുന്ന ടൂറിസം പദ്ധതിയാണ് ‘തിരുകുടുംബത്തിന്റെ പാത’. 3500 കിലോമീറ്ററുകളോളം നീളുന്ന പാത ക്രൈസ്തവ വിശ്വാസികൾക്ക് പരമപ്രധാനമായ 15 വിശുദ്ധ സ്ഥലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പദ്ധതി നടപ്പിലായാൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന പാതയായി തിരുകുടുംബത്തിന്റെ പാത പദ്ധതി മാറും.

ഇതുമായി ബന്ധപ്പെട്ട് മന്ദഗതിയിലായ പ്രവർത്തനങ്ങൾ കോപ്റ്റിക്ക് ക്രൈസ്തവരുടെ ക്രിസ്തുസ് ദിനമായിരുന്ന ഇന്നലെ ജനുവരി ഏഴാം തീയതി വീണ്ടും പുനഃരാരംഭിച്ചു. അന്താരാഷ്ട്ര സംഘടനകളും, വ്യക്തികളും സാമ്പത്തികമായ സഹായം നൽകുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ കൂടി ടൂറിസത്തിൽ നിന്നുളള വരുമാനവും ഈജിപ്ത് ലക്ഷ്യമിടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യത്തിന് ഇത് ആശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുകുടുംബത്തിന്റെ പാത പദ്ധതിയുടെ പ്രതിനിധികൾ 2017 ഒക്ടോബർ നാലാം തീയതി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചിരിന്നു.

Leave a Reply