സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷസംഘടനകളില്‍പ്പെട്ട ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും ഇന്ന് യുണൈറ്റഡ് ടീച്ചേഴ്സ് ആന്‍ഡ് എംപ്ലോയീസ് ഫെഡ‍റേഷന്‍ (യുടിഇഎഫ്) ആണ് നേതൃത്വം നല്‍കുന്നത്. ശമ്ബളപരിഷ്കരണറിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെയാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യം. ഇതിനിടെ പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒരുതരത്തിലുമുള്ള അവധി അനുവദിക്കില്ല.
അപാകതകള്‍ പരിഹരിക്കുക, സര്‍വീസ് വെയ്റ്റേജ് പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, എച്ച്‌ബിഎ പുനഃസ്ഥാപിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, മെഡിസെപ് യാഥാര്‍ഥ്യമാക്കുക, കരാര്‍-കണ്‍സല്‍റ്റന്‍സി നിയമനങ്ങള്‍ പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷനില്‍ സര്‍ക്കാര്‍ വിഹിതം ഉയര്‍ത്തുക, മിനിമം പെന്‍ഷന്‍ ഉറപ്പാക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് യുടിഇഎഫ് ചെയര്‍മാന്‍ ചവറ ജയകുമാര്‍ അറിയിച്ചു.

പണിമുടക്കില്‍ പങ്കെടുത്ത് ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമായിരിക്കുമെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു. ഇവരുടെ ശമ്ബളം മാര്‍ച്ചിലെ ശമ്ബളത്തില്‍ നിന്ന് കുറവ് ചെയ്യും. രാവിലെ 11.30ന് മുന്‍പായി വകുപ്പ് മേധാവികള്‍ ഓഫിസുകളിലെ ഹാജര്‍ നില പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഓഫീസ് തലവന്‍ പണിമുടക്കില്‍ പങ്കെടുക്കുകയും ഓഫീസ് അടഞ്ഞുകിടക്കുകയുംചെയ്താല്‍ ജില്ലാ ഓഫീസര്‍ മുമ്ബാകെ റിപ്പോര്‍ട്ടുചെയ്യണം. പണിമുടക്കാത്തവര്‍ക്ക് ഓഫീസുകളില്‍ തടസ്സംകൂടാതെ എത്താന്‍ പൂര്‍ണസുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിനുള്ള ക്രമീകരണം പോലീസ് മേധാവി ഏര്‍പ്പെടുത്തണം. അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും.

Leave a Reply