പ്രകൃതി വാതകം ജി.എസ്.ടിയില്‍ കൊണ്ടുവരും: മോദി

ന്യൂഡല്‍ഹി: പ്രകൃതി വാതകം ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ എണ്ണ, പ്രകൃതിവാതകമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് 7.5 ലക്ഷം കോടി ചെലവിടും. രാജ്യത്തെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് മുന്‍ സര്‍ക്കാരുകള്‍ കുറച്ചിരുന്നെങ്കില്‍ മദ്ധ്യവര്‍ഗത്തിന് ബാദ്ധ്യത കുറഞ്ഞേനെയെന്നും മോദി പറഞ്ഞു.

2019-20 സാമ്ബത്തിക വര്‍ഷം ആവശ്യമായ ഇന്ധനത്തില്‍ 85 ശതമാനവും പാചക വാതകം ആവശ്യത്തിന്‍റെ 53 ശതമാനവും ഇറക്കുമതി ചെയ്തു.

തമിഴ്നാട്ടിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മോദി.

Leave a Reply