തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാർ പെണ്കുട്ടികളുടെ അമ്മ

പാലക്കാട്: വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. ഒരു മാസം നീണ്ട സത്യഗ്രഹ സമരത്തിനൊടുവിലാണ് സര്‍ക്കാരിനെതിരെ തലമുണ്ഡനം ചെയ്ത് അമ്മയുടെ പ്രതിഷേധം. വരും ദിവസങ്ങളില്‍ പതിനാലു ജില്ലകളിലും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം നടത്തുമെന്നും ഇനി ഒരമ്മയ്ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്‍്റെ ഭാഗമായാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ ഇവര്‍ സത്യഗ്രഹ സമരത്തിലായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ യാതൊരു ചര്‍ച്ചയും നടത്താന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് അമ്മ തലമുണ്ഡനം ചെയ്തത്. മക്കളുടെ വസ്ത്രം നെഞ്ചോട് ചേര്‍ത്തായിരുന്നു പ്രതിഷേധം. ഒരമ്മയ്ക്കും ഇങ്ങനെ ഒരവസ്ഥയുണ്ടാവരുതെന്ന് അമ്മ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ പതിനാലു ജില്ലകളിലും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രചാരണം നടത്തുമെന്ന് അമ്മ പറഞ്ഞു.

Leave a Reply