കത്തോലിക്കാവിശ്വാസം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍രാജ്യങ്ങളുടെ ഇടയില്‍ സ്പെയിന് മുന്തിയ സ്ഥാനമുണ്ട്. കാലാന്തരത്തില്‍ അതിന് കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും സമീപകാലങ്ങളിലൊന്നും ക്രൈസ്തവ ദേവാലയങ്ങള്‍ മുസ്ലീം പള്ളികളാക്കപ്പെടുകയോ അതിനായി വില്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല. 7 മുതല്‍ 13 വരെയുള്ള നൂറ്റാണ്ടുകളില്‍ സ്പെയിന് മുസ്ലീമുകളാല്‍ ആക്രമിക്കപ്പെടുകയും, കീഴടക്കപ്പെടുകയും ചെയ്തു. ആ കാലയളവില്‍ ക്രിസ്ത്യന്‍ പള്ളികളെ അവര്‍ മുസ്ലീം പള്ളികളാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ 13-ാം നൂറ്റാണ്ടിനുശേഷം സ്പെയിന് മുസ്ലീം വംശജരെ തുരുത്തിയോടിച്ച് സ്പെയിന് ക്രിസ്തീയപ്രതാപം വീണ്ടെടുത്തു. 20-21-ാം നൂറ്റാണ്ടുകളിലെ ആഗോളവല്ക്കരണവും വ്യക്തിസ്വാതന്ത്ര്യവും ക്രിസ്തീയ വിശ്വാസികളുടെ എണ്ണത്തില്‍ സ്പെയിനിലും കുറവുവരുത്തിയിട്ടുണ്ട്. അതിനാല്‍ ചില പള്ളികള്‍ ആരാധനാകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സാമ്പത്തികമായി ഏറെ ഭാരപ്പെട്ടതായി മാറി. അതുപോലെതന്നെ ദൈവവിളി കുറഞ്ഞതിനാല്‍ സന്യസ്തഭവനങ്ങളും ഈ പ്രതിസന്ധി നേരിട്ടു. എന്നാല്‍ ഇവയൊന്നും മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളാക്കി മാറ്റിയിട്ടില്ല.
- കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന.
- വനിതാ ദിനത്തിൽ കർഷക സമരം നയിക്കാൻ വനിതകൾ