പട്യാല: മലയാളി ലോങ് ജമ്ബ് താരം മുരളി ശ്രീങ്കര്‍ ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടി.
പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24-ാമത് ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സില് ദേശീയ റെക്കോഡ് തകര്‍ത്താണു ശ്രീങ്കര്‍ ഒളിമ്ബിക് യോഗ്യത നേടിയത്്. അവസാന ശ്രമത്തില്‍ 8.26 മീറ്റര്‍ ചാടി ശ്രീങ്കര്‍ തന്റെ തന്നെ 8.20 മീറ്ററിന്റെ റെക്കോഡ് തകര്‍ത്തു. ഒളിമ്ബിക് യോഗ്യതാ മാര്‍ക്ക് 8.22 മീറ്ററാണ്.
മലയാളി താരം ഒളിമ്ബിക് യോഗ്യത നേടിയത് ”ജീതേംഗെ ഒളിമ്ബിക്സ്” എന്ന ഹാഷ്ടാഗുമായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആഘോഷിച്ചു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജുവും ശ്രീങ്കറിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.
- കുടുംബ വർഷാചരണത്തിലേക്ക് പ്രവേശിക്കാനൊരുങ്ങി ആഗോള കത്തോലിക്കാ സഭ.
- ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ചു, കേരളത്തില്‍ നിന്ന് നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റുചെയ്തു